മുംബൈ: മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നന് എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024 ലെ ഹുറൂണ്‍ ഇന്ത്യ സമ്പന്നപട്ടികയിലാണ് അദ്ദേഹം ഒന്നാമതെത്തിയത്. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. എന്നാല്‍ 10. 1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്തുണ്ട്.
ഈ വര്‍ഷം ആദ്യം ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര പദവിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച മാത്രമേ മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് ഇരുന്നുള്ളു. അദാനിയെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 314,000 കോടി രൂപയുടെ സമ്പത്തുമായി എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാരും കുടുംബവും സമ്പന്നപട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. വാക്സിന് നിര്‍മ്മാതാവ് സൈറസ് പൂനവല്ലയും കുടുംബവും പട്ടികയില്‍ നാലാം സ്ഥാനത്തും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷാംഗ്വി അഞ്ചാം സ്ഥാനത്തുമാണ്. 2024-ലെ ഹുറൂണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടിക പ്രകാരം, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സെപ്റ്റോയിലെ 21 കാരിയായ കൈവല്യ വോറയാണ്.