പ്രളയജലത്തിൽ മുങ്ങി ഗുജറാത്ത്. തുടർച്ചയായി നാലാം ദിവസമാണ് മഴ കനക്കുന്നത്. മഴക്കെടുതിയിൽ ഇതുവരം മരണം 28 ആയി. 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്.വഡോദര നഗരത്തിലാണ് പ്രളയം കൂടുതൽ രൂക്ഷം. ചില പ്രദേശങ്ങളിൽ 10 മുതൽ 12 അടി വരെ വെള്ളം കയറിയിട്ടുണ്ട്. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതാണ് വഡോദര വെള്ളത്തിൽ മുങ്ങാൻ കാരണമായത്.കനത്ത മഴയെ തുടർന്ന് അജ്വ അണക്കെട്ട് തുറന്നതാണ് നദിയിൽ വെള്ളം പൊങ്ങാൻ കാരണമായത്. വഡോദരയിൽ ഉൾപ്പടെ ഭയനാകമായ സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യത്തിന്റെ സഹായം സർക്കാർ തേടിയട്ടുണ്ട്.
പലരും വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണവും മരുന്നും കഴിക്കാതെ പലരും വീടുകളിൽ അവശരായി തുടരുകയാണ്. വെള്ളം പൊങ്ങുന്നതും മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു.