വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഏറ്റവുമൊടുവിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 9 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒരേ സമയം നാല് നഗരങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലകളിൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുകയാണെന്ന് പലസ്തീൻ ഭരണകൂടം ആരോപിച്ചു. എന്നാൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷനാണെന്നാണ് തങ്ങൾ നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. യുഎൻ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 128 പാലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 26 കുട്ടികളും ഉൾപ്പെടുമെന്നാണ് യു എൻ വിശദമാക്കുന്നത്.