നാഗർകോവിൽ : ഡൽഹിയിലെ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സും ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സും സംയുക്തമായി നടത്തുന്ന സ്പർശ് ഔട്ട്റീച്ച് പ്രോഗ്രാം വെള്ളിയാഴ്ച നാഗർകോവിൽ കോർപ്പറേഷൻ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും.
കന്യാകുമാരി ജില്ലയിലും സമീപപ്രദേശങ്ങളായ തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിലും കന്യാകുമാരിയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ പ്രദേശങ്ങളിലുമുള്ള ഡിഫൻസ് പെൻഷൻകാർ, ഡിഫൻസ് സിവിലിയൻ പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരുടെ പരാതികൾ പരിഗണിക്കും.ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ജയശീലൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.