നാഗർകോവിൽ : കാരോട്-കന്യാകുമാരി നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നു ജില്ലാ കളക്ടർ അഴകുമീന അധികൃതർക്കു നിർദേശം നൽകി. 53.7 കിലോമീറ്ററാണ് കാരോട്-കന്യാകുമാരി പാത. ഇതിൽ നാഗർകോവിൽ അപ്റ്റാ മാർക്കറ്റ് മുതൽ കാവൽക്കിണർ വരെയുള്ള പണികൾ നേരത്തെ പൂർത്തിയായിരുന്നു.നാഗർകോവിൽ മുതൽ കാരോട് വരെയുള്ള പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.
നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അഴകുമീന കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയത്.