കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഹെലികോപ്റ്റർ നിർമാണ കമ്പനിയായ പവൻ ഹംസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുണ്ട്. ഡൽഹിയിലും മുംബൈയിലുമായിരിക്കും നിയമനം. സ്ഥിരനിയമനവും കരാർ നിയമനവും കൺസൽട്ടൻസി നിയമനവും ഉൾപ്പെടെയാണിത്.
തസ്തികകളും ഒഴിവും: അസിസ്റ്റന്റ് ജനറൽ മാനേജർ (എച്ച്.ആർ. ആൻഡ് അഡ്മിൻ)-1, അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)-1, അസോസിയേറ്റ് ഹെലിക്കോപ്റ്റർ പൈലറ്റ്-20, സ്കീം ഫോർ കൺവെർഷൻ സി.പി.എൽ (എ) ടു സി.പി.എൽ (എച്ച്)-10, ഫ്രഷ് ഹെലിക്കോപ്റ്റർ പൈലറ്റ്-10, അസോസിയേറ്റ് മാനേജർ (ഓപ്പറേഷൻസ്/ മെറ്റീരിയൽസ്/ എഫ്.ആൻഡ്.എ./ പ്രൊഡക്ഷൻ പ്ലാനിങ്)-8, ഓഫീസർ (പ്രൊഡക്ഷൻ പ്ലാനിങ്)-2, അസോസിയേറ്റ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ-4, എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ-4, ട്രെയിനി എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ-20, സ്റ്റേഷൻ മാനേജർ-2, ഓഫീസർ (ഡിസൈൻ ഓർഗനൈസേഷൻ/ ഇലക്ട്രിക്കൽ)-2, എൻജിനീയർ (എയർ കണ്ടീഷനിങ്)-1, അസിസ്റ്റന്റ് (എച്ച്.ആർ.ആൻഡ് അഡ്മിൻ/ മെറ്റീരിയൽസ്/ സ്റ്റോഴ്സ്)-5, ജൂനിയർ എൻജിനീയർ (സിവിൽ/ ഇലക്ട്രിക്കൽ)-3, ഫയർ അസിസ്റ്റന്റ്-1, ഇലക്ട്രീഷ്യൻ-1, സീനിയർ കൺസൽട്ടന്റ്/ കൺസൽട്ടന്റ്-6.
ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഉൾപ്പെടെ വിശദവിവരങ്ങൾ www.pawanhans.co.inഎന്ന വെബ്സൈറ്റിൽ ലഭിക്കും.