ലോകരാജ്യങ്ങളുടെ പട്ടികയിൽ ആറാമതും ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുമാണ് ഇന്ത്യ. സാംസ്കാരിക പാരമ്പര്യവും ജനാധിപത്യവും കൊട്ടിഘോഷിക്കപ്പെടുമ്പോഴും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ കാര്യത്തിൽ കുപ്രസിദ്ധിയാണ് ഇന്ത്യക്കുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. മനുഷ്യക്കടത്ത്, നിർബന്ധിതമായി ജോലിയെടുപ്പിക്കൽ എന്നിവയിലൊക്കെ സ്ത്രീകൾ ഇരകളാവുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സർവ്വസാധാരണമാണ്. കുറ്റവാളികൾക്ക് മതിയായ ശിക്ഷ നേടിക്കൊടുക്കുന്നതിൽ നീതിന്യായ വ്യവസ്ഥയും ഭരണസംവിധാനങ്ങളും പ്രതിസന്ധി നേരിടാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.