വെള്ളറട: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.കീഴാറൂർമൈലച്ചൽ ആര്യങ്കോട് അമ്പാടി ഹൗസിൽഎ.അരുൾകൃഷ്ണ(19),കീഴാറൂർ ആര്യങ്കോട് വലിയറകോണം പൂവൻകുഴി അരുൺ നിവാസിൽ ആർ.അരുൺ(19), കീഴാറൂർ കുറ്റിയാണിക്കാട് അമ്പോതല ലീലാ ഭവനിൽ എസ്.പ്രണവ് (20) എന്നിവരാണ് മലയിൻകീഴ് പൊലീസ് പിടിയിലായത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
മൂന്ന് പ്രതികൾക്കുമെതിരെ പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു