സിനിമാ സെറ്റില്‍ വെച്ച് ഒരു നടന് ലൈംഗിക അതിക്രമം നടത്തിയെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നല്കി നടി സോണിയ മല്‍ഹാര്‍.നടന്റെ പേര് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. നടന് കടന്നുപിടിച്ചു എന്നാണ് യുവതിയുടെ പരാതി. ഇന്നലെ അന്വേഷണ സംഘത്തിന് സോണിയ മല്‍ഹാര്‍ മൊഴി നല്‍കിയിരുന്നു.
താന്‍ ആരോപണം ഉന്നയിച്ച നടന് ജയസൂര്യ അല്ലെന്ന് നടി സോണിയ മല്‍ഹാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പിന്നാലെയാണ് പരാതി നൽകിയത്.