കൊച്ചി: ഭരണസമിതി പിരിച്ചു വിട്ടതോടെ താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മറുപടി പറയേണ്ട ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു താര സംഘടന അമ്മ. ഭരണസമിതിയിൽ ഉണ്ടായിയുന്നവർക്കു നേർ ഉയർന്ന ആരോപണങ്ങൾ അടക്കം അവരവർ ഒറ്റയ്ക്ക് നേരിടേണ്ടി വരും. അമ്മയെ ഇനി ആര് നയിക്കും എന്നതിലും പുതിയ ഭരണ സമിതിയിൽ ആരൊക്കെ എന്നതിലുമെല്ലാം നടീ നടൻമാർക്കിടയിൽ ചർച്ച തുടങ്ങി.
തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തിൽ വരാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി തുടരും. അവശ കലാകാരൻമാർക്കും നൽകുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങൾ അറിയിക്കുന്നത്. താരങ്ങൾ ഒരുമിച്ച് അടുത്ത മാസം കൊച്ചിയിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടിയിൽ മാറ്റം വന്നേക്കും.