തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്കി നടന് ഇടവേള ബാബു. ഇ- മെയില്‍ വഴിയാണ് പരാതി നൽകിയിരിക്കുന്നത്.തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ജുബിത, മിനു മുനീർ എന്നിവർ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇടവേള ബാബു പരാതിയിൽ പറയുന്നത്. പരാതിയിൽ കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു.
അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഇടവേള ബാബു വ്യക്തമാക്കി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തി കാര്യങ്ങളില്‍ പൊതുസമൂഹത്തിന് വ്യക്തത നല്‍കണമെന്നാണ് പരാതിയിലൂടെ ഇടവേള ബാബു ആവശ്യമുന്നയിച്ചിരിക്കുന്നത്.