നെയ്യാറ്റിൻകര: മലയാള സിനിമയിലെ ആദ്യകാല നായികയും ഏറ്റവും മുതിർന്ന നടിയുമായ നെയ്യാറ്റിൻകര കോമളത്തെ ആദരിച്ചു.അവരുടെ നെയ്യാറ്റിൻകര വഴുതൂരിലെ വസതിയിലെത്തിയാണ് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ആദരിച്ചത്.ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ സിനിമാ നടിയാണ് നെയ്യാറ്റിൻകര കോമളം.1950ൽ പുറത്തിറങ്ങിയ ‘വനമാല’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് കടന്നുവന്നത്. തുടർന്ന് ആത്മശാന്തി, മരുമകൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
പ്രേം നസീറിന്റെ ആദ്യ നായിക എന്ന പേരിലാണ് നെയ്യാറ്റിൻകര കോമളം പിന്നീട് അറിയപ്പെട്ടത്. പിന്നീട് സന്ദേഹി എന്ന ചിത്രത്തിലും മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പർ ബോയിലും കോമളം അഭിനയിച്ചു.