താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും ഒറ്റയടിക്ക് പിരിച്ചു വിട്ട നടപടി ഒട്ടും ശരിയായില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ.എല്ലാവരും പുറത്തുപോകേണ്ടി വരുമെന്ന തോന്നലിലാണോ, ആരോപണവിധേയരെ സന്തോഷിപ്പിക്കാനാണോ ഇത്തരമൊരു തീരുമാനം എന്നറിയില്ല. കൂട്ടരാജിക്ക് മറുപടി പറയേണ്ടത് ജഗദീഷാണെന്നും അദ്ദേഹം വിമർശിച്ചു.മോഹന്‍ലാലിന്റെ കരുണ കൊണ്ടുമാത്രമാണ് ഈ സംഘടന നിലനില്‍ക്കുന്നത്. അദ്ദേഹം തന്നെ നേതൃസ്ഥാനത്ത് തുടരണമെന്നും അനൂപ് ചന്ദ്രന് പറഞ്ഞു.
‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി തെരഞ്ഞെടുപ്പിന് തലേദിവസം ജഗദീഷ് എടുത്ത നിലപാടിന്റെ ദുരന്തമാണ് സംഘടന ഇപ്പോൾ അനുഭവിക്കുന്നതെന്നും അനൂപ് ചന്ദ്രൻ ആരോപിച്ചു.അദ്ദേഹമാണ് അസോസിയേഷന് ഇലക്ഷന് തലേന്ന് പ്രസിഡന്റ് മോഹന്‍ലാലിനെ നിര്‍ത്തിക്കൊണ്ട് ഞങ്ങളാണ് ഒഫിഷ്യല്‍ പാനല്‍ എന്ന് മറ്റുള്ളവരോട് പറഞ്ഞത്. അനൂപ് ചന്ദ്രനും ജയനും കുക്കു പരമേശ്വരനുമൊക്കെ അടങ്ങുന്നവര്‍ (അങ്ങനെ വാക്കാല്‍ പറഞ്ഞില്ലെങ്കിലും) റിബല്‍ ആണ്, ഞങ്ങളാണ് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടവര്‍ എന്ന് ഓരോ ആളുകളെയും നിര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് ലാലേട്ടന് നിശബ്ദനായി നിന്നുകൊടുത്തു. അതിന്റെയൊക്കെ പരിണിതഫലമാണ് ഈ കാണുന്നത്”,എന്നും അനൂപ് ചന്ദ്രന് പറഞ്ഞു.