തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിൽ ഇനിയും പ്രതികരിക്കാതെ സർക്കാർ. വെട്ടി മാറ്റിയ വിവരങ്ങൾ കൈമാറാൻ സാംസ്കാരിക വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. 11 ഖണ്ഡികകളാണ് ചട്ടവിരുദ്ധമായി മറച്ചുവെച്ചത്. 97 മുതൽ 107 വരെയുള്ള ഖണ്ഡികകൾ ഒഴിവാക്കിയാണ് പകർപ്പ് പുറത്തുവിട്ടത്. അപേക്ഷകരെ അറിയിക്കാതെയാണ് സാംസ്കാരിക വകുപ്പിൻറെ ഈ കടുംവെട്ട്.
വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്റെ വെട്ടിമാറ്റൽ. റിപ്പോർട്ടിലെ നൽകാമെന്ന് പറഞ്ഞ ഭാഗം മുഴുവൻ നൽകിയില്ല. ഉത്തരവിൽ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് റിപ്പോർട്ട് നൽകിയത്. നിർണായക വിവരം ഉൾപ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. റിപ്പോർട്ടിൻ്റെ വെട്ടിമാറ്റിയ ഭാഗം കൂടി ലഭ്യമാക്കണമെന്നാണ് റിപ്പോർട്ടർ പരാതിയിൽ ആവശ്യപ്പെട്ടത്. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് കണ്ടെത്തൽ.