ഐസിസിയുടെ അടുത്ത ചെയർമാനാവാനൊരുങ്ങുന്നതിനിടെ രാജ്യത്തെ ക്രിക്കറ്റ് ആരാധകരുടെ കൈയടി നേടുന്ന തീരുമാനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂനിയര്‍ വനിതാ ക്രിക്കറ്ര് മത്സരങ്ങളിൽ പ്ലേയര്‍ ഓഫ് ദ് മാച്ച്, പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് പുരസ്കാരങ്ങള്‍ക്ക് സമ്മാനത്തുക ഏര്‍പ്പെടുത്തുമെന്ന നിര്‍ണായക പ്രഖ്യാപനമാണ് ജയ് ഷാ ഇന്ന് നടത്തിയത്.ഇതിന് പുറമെ പുരുഷ ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഇനി മുതല്‍ പ്ലേയര്‍ ഓഫ് ദ് മാച്ചിനും പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റിനും സമ്മാനത്തുക ഉണ്ടായിരിക്കുമെന്ന് ജയ് ഷാ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ജയ് ഷാ പറഞ്ഞു.ഇത്തരമൊരു തീരുമാനം നടപ്പാക്കാന്‍ പിന്തുണ നല്കിയ ഭരണസമിതിക്ക് നന്ദി പറയുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിന് കൂടി പ്രാധാന്യം നല്കാന് ഇത്തമൊരു തീരുമാനത്തിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.