Skip to content

  • Home
  • About
  • About Trivandrum
  • Contact

ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം തീയതി പുറത്തുവിട്ടു

Editor, August 27, 2024August 27, 2024

ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിമൂലം മാറ്റിവെച്ച വനിതാ ടി20 ലോകകപ്പിന്‍റെ പുതിയ മത്സരക്രമം പുറത്തുവിട്ട് ഐസിസി.ഇന്ന് പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ ആറിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.ബംഗ്ലാദേശില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് നേരത്തെ ഐസിസി ദുബായിലേക്കും ഷാര്‍ജയിലേക്കും മാറ്റിയിരുന്നു.
നിരവധി വിദേശ താരങ്ങള്‍ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ നിന്ന് അവസാന നിമിഷം ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി നിര്‍ബന്ധിതരായത്. ഇതോടെ മത്സരക്രമവും പുന:ക്രമികരിക്കേണ്ടിവരികയായിരുന്നു. മത്സരങ്ങളുടെ തീയതികളില്‍ മാത്രമാണ് ഐസിസി മാറ്റം വരുത്തിയിരിക്കുന്നത്. ദുബായിലും ഷാര്‍ജയിലുമായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 23 മത്സരങ്ങളാണുണ്ടാകുക.ഗ്രപ്പുകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ തന്നെയായിരിക്കും.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes