വയനാട്ടിലെ ജനതയ്ക്ക് അതിജീവനത്തിന്റെ തണലൊരുക്കാൻ തിരുവനന്തപുരം സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ അന്തേവാസികൾ അവരുടെ അധ്വാനത്തിന്റെ വിഹിതത്തിൽ നിന്നും സ്വരൂപിച്ച അഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരത്തി എഴുപത്തിയെട്ട് (Rs.5,20,078) രൂപ നൽകി. മുഖ്യമന്തിയുടെ വയനാട് ദുരിതാശ്വാസ നിധി (CMDRF) ലേക്ക് നിക്ഷേപിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം സൂപ്രണ്ട് സജീവ് എസ് ജയിൽ ഡി ജി പി ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് കൈമാറി. ചടങ്ങിൽ ദക്ഷിണമേഖല ഡി.ഐ.ജിയും സിക്ക ഡയറക്ടറുമായ ഡി. സത്യരാജ്, ജോയിന്റ് സൂപണ്ട് അൽഷാൻ എ, എന്നിവർ സന്നിഹിതരായിരുന്നു.