ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഭീകരരുമായുണ്ടായ വെടിവെപ്പിനെ തുടർന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. സോപോർ മേഖലയെ പ്രത്യേക സുരക്ഷാവലയത്തിലാക്കിയാണ് തിരച്ചിൽ .സോപോറിലെ വാട്ടർഗാം ഏരിയയിലാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ഭീകരരുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ സുരക്ഷാസേന അതിശക്തമായി തിരിച്ചടിച്ചു. ദോദ, ഉധംപൂർ അടക്കമുള്ള ജമ്മു മേഖലയിൽ കഴിഞ്ഞ് കുറേ മാസങ്ങളായി ഭീകരരുടെ ആക്രമണവും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലും തുടരുകയാണ്.