ന്യൂഡൽഹി : എം.ബി.ബി.എസ്. ഡോക്ടർമാർക്കായുള്ള നാഷണൽ മെഡിക്കൽ രജിസ്റ്റർ പോർട്ടൽ (എൻ.എം.ആർ.) ആരംഭിച്ച് കേന്ദ്രസർക്കാർ.
രാജ്യത്തിന്റെ ഡിജിറ്റൽ ഹെൽത്ത് കെയർ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് എൻ.എം.ആർ. പോർട്ടൽ ആരംഭിച്ചത്. എം.ബി.ബി.എസ്. ഡോക്ടർമാരുടെ ആധികാരികത ഉറപ്പാക്കുന്നതിന് ഡോക്ടർമാരുടെ ആധാർ ഐ.ഡി.യുമായി എൻ.എം.ആർ. ബന്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന മെഡിക്കൽ കൗൺസിലുകളുടെ സഹായത്തോടെയാണ് ദേശീയ മെഡിക്കൽ രജിസ്റ്റർ വികസിപ്പിച്ചതെന്ന് ജെ.പി. നഡ്ഡ പറഞ്ഞു. പാരാമെഡിക്കൽ രംഗത്തുള്ളവർക്കും സമാനമായ വിവരശേഖരം തയ്യാറാക്കുന്നതിനുള്ള പ്രക്രിയ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.