കൊച്ചി: നടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ആളാണ് നിർമൽ. ചിത്രത്തിൽ കൊച്ചച്ചനായിട്ടായിരുന്നു എത്തിയത്.
2012ൽ പുറത്തിറങ്ങിയ ‘നവാഗതർക്ക് സ്വാഗതം’ എന്ന ചിത്രത്തിലൂടെയാണ് നിർമൽ വെള്ളിത്തിരയിൽ എത്തിയത്. തുടർന്ന് ആമേൻ, ദൂരം അടക്കം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. യൂട്യൂബ് വീഡിയോകളിലും ശ്രദ്ധേയനായി.