Skip to content

  • Home
  • About
  • About Trivandrum
  • Contact

ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവകലാശാലയുടെ ആപ്പ്

Editor, August 23, 2024August 23, 2024

ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവകലാശാലയുടെ ആപ്പ്. മണ്ണിൻ്റെ കനവും പ്രദേശത്തിൻ്റെ നിറപ്പും കണക്കിലെടുത്ത് അവിടെ എത്ര മഴ പെയ്താൽ ഉരുൾപൊട്ടലുണ്ടാകുമെന്ന് കണക്കാക്കുന്ന ആപ്പിന് കേരള സർവകലാശാല രൂപം നൽകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ആപ്പിൻ്റെ രൂപമാതൃകാ സർവകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു.

allianz-education-kottarakkara

ഇപ്പോൾ പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ ശ്രദ്ധേയമായ സംരംഭമാണ് ഉരുൾപൊട്ടലുകൾ മുൻകൂട്ടി മനസിലാക്കാവുന്ന ആപ്പ് എന്ന് മന്ത്രി പറഞ്ഞു. ഭൗമശാസ്ത്ര ഗവേഷകനും കേരള സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. കെ എസ് സജിൻകുമാറിൻ്റെതാണ് ആപ്പിൻ്റെ ആശയം. ട്രാൻസലേഷൻ ഗവേഷണത്തിനും നവീനാശയങ്ങളുടെ വികസനത്തിനുമായി കേരള സർവകലാശാലയിൽ സ്ഥാപിച്ച ‘ട്രാൻസലേഷൻ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ’ (TRIC-KU) വഴിയാണ് ആപ്പ് യാഥാർത്ഥ്യമാക്കുക.

മുൻകാല ഉരുൾപൊട്ടൽ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഉരുൾപൊട്ടലുണ്ടാക്കാവുന്ന മഴയുടെ അളവ് ആദ്യം നിർണ്ണയിക്കുക. ഒരു മീറ്റർ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മില്ലിമീറ്റർ മഴപെയ്താൽ അത് ഉരുൾപൊട്ടലിനു പ്രകോപനമാകും. അങ്ങനെയുള്ളിടത്ത് മഴവീഴ്ച ആ അളവിൻ്റെ നാലിലൊന്നിലെത്തുമ്പോൾ ആപ്പ് ഒന്നാം മുന്നറിയിപ്പ് (യെല്ലോ അലർട്ട്) നൽകും. മഴ നിശ്ചിത അളവിൻ്റെ പകുതിയിലെത്തുമ്പോൾ രണ്ടാം മുന്നറിയിപ്പും (ഓറഞ്ച് അലർട്ട്) മുക്കാൽ ഭാഗമാകുമ്പോൾ അന്തിമ മുന്നറിയിപ്പും (റെഡ് അലർട്ട്) നൽകും. മുന്നറിയിപ്പുകളെല്ലാം ഉരുൾപൊട്ടലിൽ ചെന്നെത്തണമെന്നില്ലെങ്കിലും ജാഗ്രതയോടെ കാര്യങ്ങളെ കാണാൻ മുന്നറിയിപ്പുകൾ സഹായിക്കും. പൈലറ്റ് പഠനമാണിപ്പോൾ പൂർത്തിയായിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള തദ്ദേശസ്വയംഭരണ വാർഡുകളിൽ ഓട്ടോമാറ്റിക് മഴമാപിനികൾ ഉപയോഗിച്ച് ആപൽസാധ്യത മുൻകൂട്ടിക്കാണലാണ് അടുത്ത ഘട്ടം ഗവേഷണം – മന്ത്രി പറഞ്ഞു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes