തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനു ബോംബ് ഭീഷണി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. മുംബൈയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10 ആയിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേക്ക് ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനം ടാക്സിയിലേക്ക് മാറ്റി. യാത്രക്കാരെ ഇറക്കിയശേഷം വിശദമായ പരിശോധന നടത്തും.
ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്ക് കൺട്രോളിനെ അറിയിച്ചത്. അതിനുള്ള നിർദ്ദേശങ്ങൾ ലാൻഡിങ്ങിന് നൽകുകയായിരുന്നു. ഇതിനുള്ള കൂടുതൽ സുരക്ഷ ഒരുക്കി.