തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വ്യാജ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത 13 കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന റിപ്പോർട്ടിൽ ദേശീയ വനിത കമ്മീഷൻ ഇടപെട്ടു. ഓഗസ്റ്റ് ആദ്യവാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂളിൽ നടന്ന വ്യാജ എൻസിസി ക്യാമ്പിൽ വെച്ചാണ് പീഡനം നടന്നത്.
സംഭവത്തിൽ ക്യാമ്പസ് സംഘടിപ്പിച്ചവർ അടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. സ്‌കൂൾ പ്രൻസിപ്പലും അധ്യാപകരും ഉൾപ്പെടെയുള്ളവരാണ്. 17 കുട്ടികൾ അടക്കം 41 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ഒരു വിദ്യാർത്ഥി രക്ഷിതാക്കളോട് പറഞ്ഞാണ് സംഭവം പുറത്തുവരുന്നത്. സംഭവത്തെ കുറിച്ച് അധ്യാപകർക്ക് അറിയാമായിരുന്നെങ്കിലും മറച്ചുവെക്കാനായിരുന്നു ശ്രമം. കുട്ടികൾ രാത്രിയിൽ താമസിച്ചിരുന്ന ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പീഡനം.