അവിവാഹിതർക്കും ഒറ്റയ്ക്കു താമസിക്കുന്നവർക്കും ഇനി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാം. വിവാഹിതർക്ക് മാത്രം ഫോസ്റ്റർ കെയർ അനുവദിച്ചിരുന്ന മാനദണ്ഡങ്ങൾ ഒഴിവാക്കി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പുതിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. അവിവാഹിതർ, വിവാഹബന്ധം പിരിഞ്ഞവർ, പങ്കാളി മരിച്ചവർ എന്നിവർക്കെല്ലാം ഇനി കുട്ടികളെ ഏറ്റെടുക്കാൻ സാധിക്കും.ഫോസ്റ്റർ കെയറിലുള്ള കുട്ടികളെ 2 വർഷത്തിനു ശേഷം ദത്തെടുക്കാനും സാധിക്കും. മുൻപ് 5 വർഷത്തിനു ശേഷമായിരുന്നു ദത്തെടുക്കൽ അനുവദിച്ചത്. ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ മുകളിൽ കഴിയുന്ന 6 വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കാം. ഫോസ്റ്റർ കെയറിന് ഒരു വർഷമാണു കാലാവധി. ദമ്പതികളാണു കുട്ടികളെ ഏറ്റെടുക്കുന്നതെങ്കിൽ ഇരുവരും ഇന്ത്യക്കാരായിരിക്കണം. കുറഞ്ഞത് 2 വർഷമെങ്കിലും സന്തുഷ്ട ദാമ്പത്യം നയിക്കുന്നവരാകണം. മുൻപ് ഈ വ്യവസ്ഥയുണ്ടായിരുന്നില്ല.