കൊല്ലം. ജില്ലയിൽ പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും. പുലർച്ചയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി.കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി.
കൊല്ലം മയ്യനാട് മുക്കം ഭാഗത്ത് കടലിൽ മീൻപിടിത്ത വെള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന ആറു പേർ നീന്തിരക്ഷപെട്ടു.വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുലർച്ചെ ശക്തമായ കാറ്റിൽ കടലിൽ മീൻ പിടിക്കാൻ പോയ വെള്ളം മറിഞ്ഞു. കൊല്ലം മുണ്ടയ്ക്കൽ പാപനാശത്തിന് സമീപം വെള്ളം മറിഞ്ഞ് ഒരാളെ കാണാതായി.തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ഫെൽക്കിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ബെർണാഡ്.നീന്തി രക്ഷപ്പെട്ടു.
പരവൂരിൽ ശക്തമായ കാറ്റിൽ പരമ്പരാഗത വള്ളം മറിഞ്ഞു. തീരത്തോട് ചേർന്നാണ് മറിഞ്ഞത്. തമിഴ്നാട് സ്വദേശികളായ 4 മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. 4 പേർ നീന്തി രക്ഷപ്പെട്ടു.
മുതാക്കര സ്വദേശി റോബിൻ്റെ വള്ളമാണ് മറിഞ്ഞത്.
ജില്ലയിൽപലയിടത്തും പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ വൻ നാശമുണ്ടായി. മരങ്ങൾ കടപുഴകിയും ശിഖരം ഒടിഞ്ഞും വീണ് വൈദ്യുതി വ്യാപകമായി തടസ്സപ്പെട്ടു.