കൊച്ചി: സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ബേസിൽ തമ്പി നയിക്കും. കേരളാ ക്രിക്കറ്റ് മുൻ താരം സെബാസ്റ്റ്യന്‍ ആന്റണിയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. കൊച്ചിയിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിലാണ് ടീമിന്റെ നായകനെയും പരിശീലകനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, ടീം ഉടമയും സിംഗിള്‍ ഐഡി സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.