ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി ആദ്യ വിഷയമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 10.30 നാണ് കേസിൽ വാദം കേൾക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. അതിക്രൂരമായ സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലണ് കോടതിയുടെ ഇടപെടൽ. നേരത്തെ കൽക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടിരുന്നു.