പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് അനാഥ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ബസ്സ് ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഡെറാഢൂണിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടി ഡെറാഢൂണിലെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയത്. തനിച്ചായ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ബലാത്സംഗം ചെയ്തശേഷം ബസ്സ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു, തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി കേസ് എടുക്കുകയായിരുന്നു. പഞ്ചാബ് സ്വദേശിയാണ് പെണ്‍കുട്ടി.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.