പ്രഭാസ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി ഒടിടിയിലേക്ക്. ഓഗസ്റ്റ് 15 ന് തിയറ്ററില്‍ 50 ദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 22നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് കല്‍ക്കി ആമസോണ്‍ പ്രൈമില്‍ ലഭ്യമാവുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലൂടെ ഓഗസ്റ്റ് 22ന് എത്തും. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് ഒടിടി ഭീമന്മാര് റിലീസ് പ്രഖ്യാപിച്ചത്.