Skip to content

  • Home
  • About
  • About Trivandrum
  • Contact

യുക്രെയ്‍ന്‍ മുന്നേറ്റത്തിന് തടയിട്ട് റഷ്യ

Editor, August 17, 2024

റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്‌കില്‍ യുക്രെയ്ന്‍ സൈന്യം സ്ഥാപിച്ച സൈനിക പോസ്റ്റ് തകര്‍ത്തതായി റഷ്യ. ഇവിടെ നിന്ന് യുഎസ്, സ്വീഡിഷ് നിര്‍മിത ആയുധങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കര്‍സ്‌കിലെ പല മേഖലകളിലും റഷ്യന്‍ സൈന്യം യുക്രേനിയന്‍ മുന്നേറ്റം തടഞ്ഞതിനാല്‍ വെള്ളിയാഴ്ച 220 സൈനികരെയും 19 കവചിത വാഹനങ്ങളും യുക്രെയ്ന് നഷ്ടപ്പെട്ടതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ടാസ് പറഞ്ഞു. എന്നാല്‍, കര്‍സ്‌ക് മേഖലയില്‍ ഒന്നു മുതല്‍ മൂന്നു കിലോമീറ്റര്‍ വരെ കീവിന്റെ സൈന്യം മുന്നേറുകയാണെന്ന് യുക്രെയ്ന്‍ സൈനിക മേധാവി ഒലെക്‌സാണ്ടര്‍ സിര്‍സ്‌കി പറഞ്ഞു.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes