കൊല്‍ക്കത്ത. മമതാ സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി ഗവർണർ സിവി ആനന്ദ ബോസ്.സർക്കാറിന്റെ ഭാഗത്തുണ്ടായത് ഗുരുതരമായ കൃത്യവിലോപം,ഭരണഘടനപരമായി ഭരണം നടത്തിയില്ലെങ്കിൽ തന്റെ അധികാരം ഉപയോഗിക്കുമെന്നും ഗവർണർ. രാഷ്ട്രീയ പ്രതിരോധം തീർക്കാൻ തെരുവിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി ക്കെതിരായ ആക്രമണം ശക്തമാക്കി പ്രതിപക്ഷം.
ആർ ജി കർ മെഡിക്കൽ കോളേജിൽ നടന്നത് കൂട്ടബലാത്സംഗമെന്നും,സർക്കാറിന്റെ ഭാഗത്തെ ഗുരുതരമായ കൃത്യവിലോപമുണ്ടായെന്നും ഗവർണർ സി വി ആനന്ദ ബോസ് വിമർശിച്ചു.
ഭീഷണി കൊണ്ട് മുഖ്യമന്ത്രി സിബിഐയെ വരുതിയിലാക്കാൻ നോക്കണ്ട.ആശുപത്രിയിൽ അക്രമം നടത്തിയ പ്രതികളെ 42 മണിക്കൂറിൽ അറസ്റ്റ് ചെയ്യണമെന്നും ഗവർണർ സർക്കാരിന് അന്ത്യശാസനം നൽകി. രാഷ്ട്രീയമായി ഒറ്റപ്പെട്ട പശ്ചാത്തലത്തിൽ, തെരുവിലിറങ്ങി പ്രതിരോധം തീർക്കാനാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കം.വനിതാ നേതാക്കൾക്കൊപ്പം മമത കൊൽക്കത്തയിൽ മാർച്ച് നടത്തി.
ഞായറാഴ്ച ക്കകം അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.അതേ സമയം മമത രാജീവക്കണം എന്ന് ആവശ്യപ്പെട്ടു, പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപിയും ഇടതു പാർട്ടികളുമടക്കമുള്ള പ്രതിപക്ഷം.