വയനാട്. മുണ്ടക്കൈ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 22 പശുക്കൾക്ക് അതിസാഹസികമായി തീറ്റ എത്തിച്ച് സന്നദ്ധ പ്രവത്തകർ..റാണിമലയിലുളള പശുഫാമിലാണ് പശുക്കൾ കുടുങ്ങിയത്..മുണ്ടക്കൈയെ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെയാണ് പുറത്തെത്തിക്കാനാകാത്ത രീതിയിൽ പശുക്കൾ കുടുങ്ങിയത്
ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനമായ പുഞ്ചിരിമട്ടത്തിന് സമീപമുളള എസ്റ്റേറ്റിനോട് ചേന്നുളള പശുഫാമിൽ 22 പശുക്കളാണ് ഉണ്ടായിരുന്നത്..ഫാമിനെ മുണ്ടക്കൈയോട് ബന്ധിപ്പിക്കുന്ന പാലം തകന്നതോടെ ഫാമിൽ സൂക്ഷിച്ചിരുന്ന വൈക്കോലും കാലിതീറ്റയും മാത്രമായിരുന്നു പശുക്കൾക്ക് നൽകിയിരുന്നത്..ഇത് തീന്നതോടെയാണ് ഏറെ പാടുപെട്ട് കെട്ടുകണക്കിന് പുല്ലും കാലിതീറ്റയും കുത്തി ഒഴുകുന്ന പുഴയിലൂടെ അതി സാഹസികമായി ഫാമിൽ എത്തിച്ചത്
നിലവിൽ പശുക്കളെ പുറത്തെത്തിക്കാൻ കുത്തനെയുളള മൺകൂനയും പുഴയും കടയ്കകണം..ഇത് നിലവിൽ പ്രായോഗികമല്ല..അത് കൊണ്ട് ഒരു 20 ദിവസ്സേക്കുളള ഭക്ഷണമാണ് ഫാമിൽ എത്തിച്ചത്..അഗ്നിരക്ഷാ സേനയുടെയും സൈന്യത്തിന്റെയും സഹായം തേടി ഇവരെ പുറത്തെത്തിക്കാനുളള സാധ്യതകളും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്..