മുണ്ടക്കൈ ചൂരൽമല ഉരുൾ പൊട്ടലിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ NDRF ടീമിനെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർ ഉപഹാരം നൽകി.
എല്ലാ വർഷവും കാലവർഷം എത്തുന്നതിന് മുൻപ് തന്നെ ജില്ലയിൽ എത്തി മീനങ്ങാടിയിലെ ജവഹർ ബാല വികാസ് ഭവനിൽ ആണ് NDRF ടീം തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.