ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടത്തുവാനുദ്ദേശിക്കുന്ന സര്വ്വമതസമ്മേളനത്തിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ചു.
മാര്‍പാപ്പയുടെ ഒഴിവനുസരിച്ച് നവംബര്‍ മാസം സമ്മേളനം നടത്തുന്നതാണ്. ശിവഗിരി മഠം പ്രതിനിധി സ്വാമി വീരേശ്വരാനന്ദ, ചാണ്ടിഉമ്മന് എം.എൽ.എ, ശിവഗിരി ഉപദേശക സമിതിയംഗവും ബഹറിന്‍ ശ്രീനാരായണ സൊസൈറ്റി രക്ഷാധികാരിയുമായ കെ.ജി. ബാബുരാജന് എന്നിവരാണ് വത്തിക്കാനിലെത്തി പോപ്പിനെ ക്ഷണിച്ചത്. പോപ്പിന് ഗുരുദേവ കൃതികളും ഗുരുവിന്റെ ജീവചരിത്ര ഗ്രന്ഥവും ഇവര്‍ സമ്മാനിച്ചു. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന ഗുരുദര്ശനത്തെക്കുറിച്ചും ആലുവാ സര്‍വ്വമത സമ്മേളനത്തെക്കുറിച്ചും സന്ദര്‍ശന സംഘം പോപ്പിനെ ധരിപ്പിച്ചു.