ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി വീണ്ടും സമരം തുടങ്ങുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ച ആശങ്കയിലാണ് ഇടുക്കി നിവാസികള്‍. വീണ്ടും ശക്തമായ പ്രതിഷേധം തുടങ്ങാനാണ് നാട്ടുകാരുടേയും സമരസമിതിയുടേയും തീരുമാനം. ഇതിനായി സമരസമിതി പുനസംഘടിപ്പിച്ചു. ഈ മാസം 15ന് യോഗം ചേര്‍ന്ന് സമരം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കുമെന്ന് സമരസമിതിക്ക് നേതൃത്വം നല്കുന്ന ഫാദര്‍ ജോയി നിരപ്പേല്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ സമര സമിതി, പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച പ്രകടനവും യോഗവും നടന്നിരുന്നു. പുതിയ ഡാം പണിയണമെന്ന ആവശ്യവുമായി 2006ല്‍ ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി തുടങ്ങിയ പ്രതിഷേധം 3000 ദിവസത്തോളം നീണ്ടുനിന്നിരുന്നു. വയനാട് ദുരന്തം ഉണ്ടായതോടെ 130 വര്‍ഷം പഴക്കമുള്ള ഡാം ഉണ്ടാക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടായി. ഭൂകമ്ബസാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഉടന്‍ ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ മലയോര ജനത സമരമുഖത്ത് സജീവമാകുമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ആശങ്കയും നിസ്സഹായാവസ്ഥ തമിഴ്നാടിനെ ബോധ്യപ്പെടുത്തണം. കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം എന്ന നിലപാട് നടപ്പാക്കാനും അധികാരികള്‍ കൂട്ടായ ശ്രമം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ പൂര്‍ണമായും തുടച്ചു മാറ്റാന്‍ ശേഷിയുള്ള, കേരളത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു വലിയ അപകടമാണ് മുല്ലപ്പെരിയാറില്‍ കാത്തിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.