കീവ്: റഷ്യക്കുള്ളിൽ ആക്രമണം തുടരുകയാണെന്നും യുക്രെയ്ൻ സൈനികമേധാവി ഒലക്സാണ്ടർ സിർസ്കി അവകാശപ്പെട്ടു. ഒരാഴ്ച മുമ്പ് അതിർത്തി കടന്ന യുക്രെയ്ൻ സേനയെ തുരത്താൻ റഷ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടര വർഷമായി യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
യുക്രെയ്നിന്റെ കടന്നു കയറ്റം തടയാന്‍ റഷ്യ പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുര്‍സ്ക് മേഖലയില്‍ നിന്ന് 76,000-ത്തിലധികം പേരെയാണ് റഷ്യയ്ക്ക് ഒഴിപ്പിക്കേണ്ടി വന്നത്. അതോടൊപ്പം ഈ മേഖലയില്‍ ഭീകരവിരുദ്ധ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഈ ഭാഗങ്ങളില്‍ റഷ്യ. കുര്‍സ്ക്, ബെല്‍ഗൊറോഡ്, ബ്രയാന്‍സ്ക് മേഖലകളിലെ അധികാരികള്‍ക്ക് ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിയന്ത്രിക്കാനും മറ്റ് നടപടികള്‍ക്കൊപ്പം ഫോണ്‍ ടാപ്പിംഗ് ഉപയോഗിക്കാനും അധികാരം നല്കുന്ന ഭരണകൂടമാണ് ഭീകരവിരുദ്ധ ഭരണകൂടം. കുര്‍സ്കിലെ ബഹുനില കെട്ടിടത്തില്‍ പതിച്ച യുക്രേനിയന്‍ മിസൈലിനെ തുടര്‍ന്ന് 13 റഷ്യക്കാര്‍ക്ക് പരുക്കേറ്റു.