തൃശൂർ: നിക്ഷേപത്തട്ടിപ്പു കേസിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ. ഹീവാൻസ് നിധി ലിമിറ്റഡ് എംഡിയായ സി.എസ്.ശ്രീനിവാസൻ ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സ്ഥാപനത്തിന്റെ ചെയർമാനായ വ്യവസായി ടി.എ.സുന്ദർ മേനോനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കാലടിയിൽ നിന്നാണ് ശ്രീനിവാസനെയും പിടികൂടിയത്. തൃശൂർ കോർപറേഷനിലെ മുൻ സ്ഥിരംസമിതി അധ്യക്ഷൻ കൂടിയാണ് ശ്രീനിവാസൻ. പൂങ്കുന്നം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഹീവാൻസ് നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി കോടികൾ നിക്ഷേപമായി സ്വീകരിച്ചു വഞ്ചിച്ചെന്നാണു പരാതികൾ. 18 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.