കേരള പൊലീസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പൊലീസ് പിണറായി ഭരണത്തിന്റെ കീഴിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെയാണ് പൊതുജങ്ങളോട് പെരുമാറുന്നതെന്നാണ് ഫേസ്ബുക്കിൽ സുധാകരൻ ആരോപിച്ചത്. പത്തനംതിട്ട തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളടക്കം എടുത്തുപറഞ്ഞാണ് സുധാകരന്റെ പ്രതികരണം. തുമ്പമണ്ണിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്ത് സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാനുള്ള സിപിഐഎം ഗൂഢാലോചനക്ക് സംരക്ഷണമൊരുക്കുകയുമാണ് പൊലീസ് ചെയ്തതെന്ന് സുധാകരൻ ആരോപിച്ചു.