കൂറ്റനാട് ചാലിശ്ശേരി റോഡിൽ വലിയ പള്ളിക്ക് സമീപം ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരായ ഏഴ് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്.കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.മൂന്ന് കുട്ടികൾ ഉൾപ്പടെയുള്ള ഓട്ടോ യാത്രക്കാർക്കാണ് പരിക്കേറ്റത്.ഇതിൽ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.
നിലവിൽ വലിയ പള്ളിക്ക് സമീപം റോഡ് നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഒരു ദിശയിൽ കൂടെ മാത്രമാണ് ഗതാഗതം. ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി ഒരു ലൈനിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കാണ് പുറകിൽ നിന്നും ലൈൻ തെറ്റിച്ചെത്തിയ ബസ് ഇടിച്ച് കയറിയത്.