Skip to content

  • Home
  • About
  • About Trivandrum
  • Contact

വിജയാമൃതം പദ്ധതിയിൽ അപേക്ഷിക്കാം

Editor, August 9, 2024August 9, 2024

സാമൂഹ്യനീതി വകുപ്പ് 2023-24 അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

allianz-education-kottarakkara

ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികൾ, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെയോ റെഗുലർ കോഴ്‌സിലൂടെയോ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ കോഴ്‌സുകളിൽ ആർട്‌സ് വിഷയങ്ങൾക്ക് 60 ശതമാനവും സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും പി.ജി അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിലധികവും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in ) വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അവസാന തിയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് 0471 2343241

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes