ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപ്പൊട്ടൽ തകർത്ത വയനാട് സന്ദർശിക്കും. ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിൽ എത്തുമെന്നാണു വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ശനിയാഴ്ച വിമാനമാർഗം കോഴിക്കോട് എത്തിയ ശേഷം, വയനാട്ടിലേക്ക് പോകുമെന്നാണു സൂചന. ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്നാണു നിഗമനം.അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക