[7:21 am, 7/8/2024] Pr Dileep:
അവസാനമായി അവരുടെ മൃതദേഹമെങ്കിലും ഒന്നു കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു. ഉരുൾ ദുരന്തത്തിൽ കുടുംബത്തിലെ മുപ്പതോളം പേരെ നഷ്ടപ്പെട്ട അച്ചൂർ പൊറ്റമ്മൽ ഷറഫുദ്ദീൻ ദിവസങ്ങളായി മേപ്പാടിയിലെ മോർച്ചറിക്കു മുന്നിൽ കാത്തിരിക്കുകയാണ്. ഓരോ മൃതദേഹവും ആംബുലൻസിലെത്തുമ്പോൾ തന്റെ ആരെങ്കിലുമാണോയെന്ന് ചെന്നുനോക്കും. അച്ചൂരിൽ താമാസിക്കുന്ന ഷറഫുദ്ദീന്റെ ഉമ്മയും സഹോദരിമാരും എളാപ്പമാരും അവരുടെ മക്കളും മരുമക്കളുമെല്ലാം ആർത്തലച്ചുവന്ന പ്രകൃതിക്കലിയിൽ ഒലിച്ചുപോയതാണ്. ഇതുവരെ 15 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവർ മണ്ണിൽ പുതഞ്ഞുകിടക്കുകയാണോ ചാലിയാറിന്റെ ആഴിയിലാണോ എന്നൊന്നും അറിയില്ല. ഓരോ ദിവസവും രാവിലെ മുതൽ മോർച്ചറിക്കു മുന്നിലെത്തുന്ന ആംബുലൻസിൽ കിടക്കുന്നത് തന്റെ പ്രിയപ്പെട്ട ആരെങ്കിലുമാകുമോ എന്ന് എത്തിനോക്കും. അല്ലെന്നറിഞ്ഞാൽ പിന്നെ അടുത്ത ആംബുലൻസിന്റെ ഹോണിക്ക് കാതോർത്ത് മോർച്ചറിയുടെ ഓരത്ത് കാത്തുനിൽക്കും. ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നതെങ്കിലും അവിടെ വിതരണം ചെയ്യുന്ന വസ്ത്രങ്ങളുൾപ്പടെ മറ്റൊന്നും ഷറഫുദ്ദീൻ സ്വീകരിക്കുന്നില്ല. എല്ലാവരും നഷ്ടപ്പെട്ട തനിക്ക് ഇനി ഇതൊക്കെ എന്തിനാണെന്നാണ് ചോദ്യം. അപകട സൂചനയെ തുടർന്ന് കൂടുതൽ സുരക്ഷിതമെന്ന് കരുതിയ സ്ഥലത്തേക്ക് കുടുംബങ്ങൾ ഒന്നിച്ച് മാറിയിരുന്നു. എന്നാൽ, ദുരന്തമെത്തിയത് അവിടേക്കായിരുന്നു. ഒരു സഹോദരിക്ക് എല്ലാ സൗകര്യങ്ങളുമുള്ള വീട് അച്ചൂരിൽ ഉണ്ടായിരുന്നു. മഴ ശക്തമായതോടെ പിറ്റേ ദിവസം അവിടേക്ക് മാറാൻ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് തയാറായി നിന്നതായിരുന്നു. എന്നാൽ, ദുരന്തം എല്ലാം നഷ്ടപ്പെടുത്തി. അവസാനമായി വേണ്ടപ്പെട്ടവരുടെ മൃതദേഹമെങ്കിലുമൊന്ന് കാണാൻ കഴിയുമോയെന്നാണ് ഷറഫുദ്ദീന്റെ ചോദ്യം.
[7:21 am, 7/8/2024] Pr Dileep: മന്ത്രിസഭായോഗം ഇന്ന്…മുണ്ടക്കൈ ദുരന്ത പുനരധിവാസം പ്രധന അജണ്ട..
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായി ചേരും. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് വിവരം. ടൗൺഷിപ്പ് തന്നെ നിർമിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
[7:22 am, 7/8/2024] Pr Dileep: വയനാട് ദുരന്തം…310 ഹെക്ടറിൽ കൃഷിനാശം, വനഭൂമിയും ചളിയിൽ പൊതിഞ്ഞുപോയി…
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ 310 ഹെക്ടറിൽ കൃഷിനശിച്ചതായി റിപ്പോർട്ട്. 750ൽ അധികം കുടുംബങ്ങൾ മേഖലയിൽ കൃഷിയെ ആശ്രയിച്ചു മാത്രം ജീവിച്ചവരാണ്. 6 ഹെക്റ്ററിൽ അധികം വനഭൂമിയും ചളിയിൽ പൊതിഞ്ഞുപോയി. 50 ഹെക്ടർ ഏലം, 100 ഹെക്ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്ടർ തേയില, തെങ്ങും, കവുങ്ങും വഴയും പത്ത് ഏക്കർ വീതം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് തന്നെ ഞെട്ടിക്കുന്നതാണ്.80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്പ്രേയർ, 750 കാര്‍ഷിക ഉപകരണങ്ങള്‍, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ അനുബന്ധന നഷ്ടവും അമ്പരപ്പിക്കുന്നു.
കൃഷി വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ വ്യക്തമാക്കി. 5 ഹെക്റ്ററിൽ അധികം വനഭൂമി ഉരുൾ പൊട്ടലിൽ നശിച്ചു എന്നാണ് വനം വകുപ്പ് കണക്ക് പശ്ചിമ ഘട്ടത്തിന്റെ വൈവിധ്യ കലവറയാണ് ഇവിടം. ചൂരൽമലയോട് ചേർന്നുള്ള 309 ഭാഗവും ഇല്ലാതെ ആയി. അപൂർവ സസ്യജാലങ്ങൾ ധാരാളം ഉള്ള മേഖല. കഴിഞ്ഞ 10 വർഷത്തിനിടെ 7 പുതിയ സസ്യ ജാലങ്ങളെ കണ്ടെത്തിയ സ്ഥലം കൂടിയാണിത്. 2021ലെ പക്ഷി സർവേയിൽ166 ഇനം പക്ഷികളെ അടയാളപ്പെടുത്തിയിരുന്നു. മനുഷ്യരുടെ പുനരധിവാസം പോലെ ഈ ദുരന്തത്താൽ ഇവയെ സംരക്ഷിക്കുന്നതും വെല്ലുവിളിയാകും.