തൃശൂർ: തൃശൂർ സിറ്റി പോലീസ് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 78–ാമത് സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് വിവിധ ജില്ലകളിലുള്ള കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കായി ഫ്രീഡം ഫ്രം ഡ്രഗ്സ് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മിനിറ്റിൽ കവിയാത്ത റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
പങ്കെടുക്കുന്നവർ ഫ്രീഡം ഫ്രം ഡ്രഗ്സ് എന്ന വിഷയവുമായി ബന്ധപെട്ട ഒരു മിനിറ്റിൽ കവിയാത്ത റീൽസ് തയ്യാറാക്കി വിലാസം, ഫോൺനമ്പർ, കോളേജ് / സ്കൂൾ ക്ളാസ്, ഡിവിഷൻ എന്നിവ സഹിതം 9946065757 എന്ന വാട്സാപ് നമ്പരിലേക്ക് ഡോക്യുമെൻറായി 2024 ഓഗസ്റ്റ് 13 ന് മുൻപായി അയച്ചുതരേണ്ടതാണ്.
ജഡ്ജിങ്ങ് പാനൽ കണ്ടെത്തുന്ന മികച്ച ആദ്യ മൂന്ന് റീൽസുകൾക്ക് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ മൊമെൻറോയും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. സമ്മാനാർഹമായ റീൽസുകൾ തൃശൂർ സിറ്റി പോലീസിൻെറ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ പ്രദർശിപ്പിക്കുന്നതായിരിക്കും.