Skip to content

  • Home
  • About
  • About Trivandrum
  • Contact

മുണ്ടക്കൈയിൽ റഡാര്‍ പരിശോധന.. തകര്‍ന്ന കെട്ടിടത്തിൽ നിന്നും സിഗ്നൽ…

Editor, August 2, 2024

[5:16 pm, 2/8/2024] Pr Dileep: കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവൻ ബാക്കിയുള്ളവർ ഉണ്ടോയെന്ന് കണ്ടെത്താൻ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തുന്നത്. മുണ്ടക്കൈയിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് ഇവിടെ പരിശോധന ആരംഭിച്ചത്.

allianz-education-kottarakkara

മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തിലാണ് പരിശോധന നടത്തുന്നത്. സിഗ്നല്‍ ലഭിച്ച സ്ഥലം എന്‍ഡിആര്‍എഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ തിരിച്ചറിയാനാവും. കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്തെ കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന.
[5:42 pm, 2/8/2024] Pr Dileep: മൂന്ന് പ്രദേശങ്ങൾ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ച് സർക്കാർ.. വിജ്ഞാപനം പുറത്തിറക്കി…

തിരുവനന്തപുരം: വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി, വെള്ളാര്‍മല എന്നീ വില്ലേജുകളും വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജുമാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചത്. ജൂലായ് 30 മുതല്‍ ഈ പ്രദേശങ്ങള്‍ ദുരന്തബാധിത മേഖലകളാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

ജൂലായ് 30 പുലര്‍ച്ചെ ഒന്നിലേറെത്തവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ പ്രദേശങ്ങളിലായി അയ്യായിരത്തിലധികം പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes