ഡൽഹി: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് രാജിവ് ചന്ദ്രശേഖർ. വയനാട്ടിലെ അപകടത്തിന് കാരണം സർക്കാരിന്റെ അശ്രദ്ധ മൂലമു ണ്ടായതെന്നായിരുന്നു രാജിവ് ചന്ദ്രശേഖറിന്റെ ആരോപണം. രാഹുൽ ഗാന്ധി ദുരന്തമുഖത്ത് എത്തുന്നത് ഏറ്റവും അവസാനമാണ്. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാനും വയനാടിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതു കൊണ്ടുമാണ് ഇ ഡി റെയ്ഡ് എന്ന് രാഹുൽ പുലർച്ചെ രണ്ട് മണിക്ക് എക്സിൽ കുറിച്ചതെന്നും രാജിവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
വയനാട് നടന്നത് ഒരു ദുരന്തമല്ല, മറിച്ച് ഒരു കുറ്റകൃത്യമാണ്. സർക്കാരിൻ്റെ അശ്രദ്ധ കാരണം നഷ്ടമായത്
പാവപ്പെട്ട ജനങ്ങളുടെ ജീവനാണ്. ഭരണഘടന ഉയർത്തി പിടിച്ച് നടക്കുന്നവർ ആണ് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നത്. ഇൻഡ്യ സഖ്യം ഇരട്ടത്താപ്പുകാരാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കൂടാതെ ശാസ്ത്രജ്ഞരോട് സംസാരിക്കരുതെന്ന സർക്കാർ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി.