വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്കി ഉത്തരവായി.വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ ചുരല്‍ മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ മൂലം നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും തനത് ഫണ്ടില്‍ നിന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നൽകുകയായിരുന്നു.