ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പെട്ടെന്ന് തന്നെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നാല് ദിവസത്തിന് ഷേശം പുനരാരംഭിക്കുമെന്നാണ് കര്‍ണാടക അറിയിച്ചിരുന്നത്. നാല് ദിവസം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായി. വെള്ളിയാഴ്ച കര്‍ണാടക അധികൃതര്‍ അനുകൂലമായ തീരുമാനമറിയിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. തൃശ്ശൂരില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ടുവരാനാകുമോയെന്ന കാര്യവും വെള്ളിയാഴ്ച വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.