കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത മനസിലാക്കി മുൻകരുതലെടുക്കാൻ ജിഎസ്ഐ തയാറാക്കിയ മൊബൈൽ ആപ്പും വൈബ്സൈറ്റും ഒരാഴ്ച്ചയ്ക്കുള്ളിൽ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് അധികൃതർ.ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ 19ന് നടന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആപ്പും വെബ്സൈറ്റും ഒരാഴ്ച്ചയ്ക്കുള്ളിൽ ഉപയോഗ സജ്ജമാക്കുമെന്നാണ് സൂചന . ലാൻഡ് സ്ലൈർ് സസ്പെക്ടബിലിറ്റി മാപ്പ് (LSM) എന്നാണ് ഈ ആപ്പിന്റെ പേര്.
ഈ ആപ്പ് വഴി മുന്നറിയിപ്പ് പ്രകാരം ജനങ്ങളെ മാറ്റിപാർപ്പിക്കാൻ കഴിഞ്ഞേക്കും . കേരളത്തിൽ സംഭവിച്ച ഓരോ ദുരന്തങ്ങൾക്ക് ശേഷം വിദഗ്ധ സംഘങ്ങൾ നൽകുന്ന നിർദേശങ്ങൾ പലതും സ്വീകരിക്കാതെ പോകുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ എൽഎസ്എം കാര്യക്ഷമമാക്കുക ആവശ്യമാണ്.