Skip to content

  • Home
  • About
  • About Trivandrum
  • Contact

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനു തുടക്കം…

Editor, July 31, 2024July 31, 2024

കൊച്ചി: കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് യാത്ര ആരംഭിച്ചു. എറണാകുളം – ബെംഗളൂരു പാതയിലാണ് പുതിയ വന്ദേഭാരത് യാത്ര. ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10ന് ബെംഗളൂരുവിലെത്തും. ഭക്ഷണം ഉൾപ്പെടെ 1465 രൂപയാണ് ചെയർകാറിലെ നിരക്ക്. അതേസമയം എക്സിക്യൂട്ടീവ് ചെയർകാറിലെ ടിക്കറ്റ് നിരക്ക് ഭക്ഷണം ഉൾപ്പെടെ 2945 രൂപയാണ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളം – ബെംഗളൂരു പുതിയ വന്ദേഭാരത് എക്സ്പ്രസ് യാത്ര. എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്‍റോൺമെന്റിൽ എത്തും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെം​ഗളൂരു കന്‍റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20ന് എറണാകുളം ജങ്ഷനിലെത്തും.

allianz-education-kottarakkara

ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്. സ്ഥിരമാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. 620 കിലോമീറ്റർ ദൂരം 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes