രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്ക്ക് ഇന്ന് (ജൂലൈ 31) സമാപനം. വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാലത്തിൽ പുരസ്കാര ദാനം ഒഴികെയുള്ള സമാപന ചടങ്ങുകൾ ഇല്ലാതെയാണ് മേള അവസാനിക്കുക. ബുധനാഴ്ച മത്സരവിഭാഗത്തിലെ ഏഴും രാജ്യാന്തര പുരസ്കാര വിഭാഗത്തിലെ മൂന്നും ഉൾപ്പെടെ 30 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച അസ്മായി എൽമൗദിർ ചിത്രം ദി മദർ ഓഫ് ഓൾ ലൈസ്, കൗമാരക്കാരനിൽ നിന്നും മുതിർന്ന പൗരനിലേക്കുള്ള ജീവിത സ്വപ്നം പ്രമേയമാക്കിയ എ സമ്മേഴ്സ് എൻഡ് പോയെം, സ്പാനിഷ് സംവിധായകനായ ഫ്രാൻസിസ്കോ ലസാമ സംവിധാനം ചെയ്ത ആൻ ഓഡ് ടേൺ, ബെർലിൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകപ്രീതി നേടിയ ജർമ്മൻ ചിത്രം ദാറ്റ്സ് ഓൾ ഫ്രം മീ എന്നിവയുടെ പ്രദർശനം ഇന്നുണ്ടാകും.
രണ്ട് പരുഷൻമാരുടെ ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചൈനീസ് ചിത്രം ഗുഡ്ബൈ ഫസ്റ്റ് ലൗ, ഫിലിപ്പ് ഉൾമാൻ ചിത്രം പ്രിപ്പറേഷണൽ മോഡൽ, റേഡിയോ ജോക്കിയുടെ പ്രണയനൈരാശ്യം പ്രമേയമാക്കിയ നേപ്പാളി ചിത്രം സോംഗ്സ് ഓഫ് ലൗ ആന്റ് ഹെയ്റ്റ്, കൊറിയൻ ചിത്രം സർക്കിൾ, ഇറ്റാലിയൻ ചിത്രം ഐസ് റ്റീ, കൊളംബിയൻ ചിത്രം ദി ബേർഡ് ഫ്ല്യൂ എന്നിവയാണ് കഥാചിത്ര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
സമൂഹ്യ നീതി പ്രമേയമായ ചിത്രങ്ങളുടെ വിഭാഗത്തിൽ തുർക്കിഷ് ചിത്രം ബ്ലൂ ഐഡി, ബംഗാളി ചിത്രം വീ മെയ്ക്ക് ഫിലിം, ബേദി ബ്രദേഴ്സ് വിഭാഗത്തിൽ ലഡാക്ക് – ദി ഫോർബിഡൻ വൈൽഡർനെസ്സ് എന്നിവയും ബുധനാഴ്ച പ്രദർശിപ്പിക്കും.